വല്യയന്തി പള്ളിയില്‍ തിരുനാള്‍
1577593
Monday, July 21, 2025 4:01 AM IST
മൈലപ്ര: വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ 75 ാമത് തിരുനാളിനു കൊടിയേറി. പത്തനംതിട്ട വൈദികജില്ലാ വികാരി ഫാ. ജോണ്സണ് പാറയ്ക്കല്‍ കൊടിയേറ്റിനു കാര്‍മികത്വം വഹിച്ചു.
വികാരി ഫാ. വര്‍ഗീസ് വിളയില്‍ സന്നിഹിതനായിരുന്നു. 23 മുതല്‍ 25 വരെ വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാനയും ഇടവക വിശുദ്ധീകരണ ധ്യാനവും ഉണ്ടാകും. ധ്യാനത്തിന് ഫാ. ടോണി കട്ടക്കയം നേതൃത്വം നല്‍കും.
26നു വൈകുന്നേരം 5.30ന് റാസ പ്ലാക്കല്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് പള്ളിയിലേക്ക്. 27ന് എട്ടിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഇടവക പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം, കൊടിയിറക്ക്്, നേര്‍ച്ചവിളമ്പ്.