വെച്ചൂച്ചിറ നവോദയയിൽ ഫീൽഡ് ഗെയിംസ് മീറ്റ്
1577906
Tuesday, July 22, 2025 3:11 AM IST
വെച്ചൂച്ചിറ: തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ മത്സരിക്കുന്ന,യോഗ, ചെസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് മീറ്റ് 23, 24 തീയതികളിൽ വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും.
നാളെ രാവിലെ ഒന്പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കാലിക്കറ്റ് ഹീറോസ് വോളിബോൾ കോച്ച് അഹമ്മദ് ഫൈസ്, വെച്ചൂച്ചിറ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. കെ. ജയിംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമാദേവി, വാർഡ് മെംബർ പ്രസന്നകുമാരി, ജിഎച്ച്എസ്എസ് വെച്ചൂച്ചിറ കോളനി പ്രിൻസിപ്പൽ ബീന, നവോദയ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
24 നു രാവിലെ 11.30 ന് സമാപനയോഗത്തിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. വി. വർക്കി വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും.