പി. രവിവർമ പുരസ്കാരം എം.എൻ. സുഹൈബിന്
1578144
Wednesday, July 23, 2025 3:26 AM IST
പന്തളം: സാഹിത്യകാരനും യാത്രികനും പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമയുടെ സ്മരണാർഥം പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് എം.എൻ. സുഹൈബ് അർഹനായി. യാത്രാവിവരണ ഗ്രന്ഥത്തിനാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
സുഹൈബിന്റെ അറേബ്യയും തുർക്കിയും-ഒരു യാത്ര എന്ന പുസ്തകമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്ത്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒ.കെ. ജോണി, കെ.ബി. പ്രസന്നകുമാർ, സുഭാഷ് വലവൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. പത്രപ്രവർത്തകനും തിരുവനന്തപുരം സ്വദേശിയുമാണ് എം.എൻ. സുഹൈബ്.
പുരസ്ക്കാര ദാനം 25-ന് വൈകുന്നേരം അഞ്ചിന് പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിന് സമീപമുള്ള പാലസ് വെൽഫെയർ സൊസൈറ്റി ഹാളിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.