കേബിളില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികർക്കു പരിക്ക്
1577586
Monday, July 21, 2025 3:49 AM IST
മല്ലപ്പള്ളി : കേബിള്‍ വയറില്‍ കുരുങ്ങി ഇരുചക്ര യാത്രികര്‍ക്ക് പരിക്ക്. മല്ലപ്പള്ളി - കോഴഞ്ചേരി റോഡില്‍ കീഴ്വായ്പൂര് സമരമുക്കിന് സമീപം ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം. വൈദ്യുത പോസ്റ്റില്‍ ചുറ്റി വെച്ചിരുന്ന കേബിളുകള്‍ താഴേക്ക് പതിച്ചാണ് സ്കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റത്.
പത്തനാട് സ്വദേശി പുതിയവീട്ടില്‍ ശ്രീലേഖ (48) മകള്‍ അഖില (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന അഖിലയുടെ കഴുത്തിലേക്ക് കേബിളുകള്‍ വീണതിനേ തുടര്‍ന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് ഇരുവരും വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ മല്ലപ്പള്ളി ജോര്‍ജ് മാത്തന് ആശുപത്രിയില്‍ പ്രാഥമ ശുശ്രൂഷ നല്കി.
ഇന്ന് കൂടുതല്‍ ചികിത്സ തേടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശ്രീലേഖ ചെങ്ങന്നൂരിലേ സ്വന്തം വീട്ടിലെത്തിയശേഷം പത്തനാട്ടിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.