ഷോപ്സ് എംപ്ലോയീസ് യൂണിയന് ഏരിയ സമ്മേളനം നടത്തി
1577597
Monday, July 21, 2025 4:01 AM IST
പത്തനംതിട്ട: ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയന് (സിഐടിയു) പത്തനംതിട്ട ഏരിയ സമ്മേളനം ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയംഗം എസ് കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. റെജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പി. സി. ഹരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ശ്യാമ ശിവന്, യൂണിയന് ജില്ലാ സെക്രട്ടറി ആർ. രവിപ്രസാദ്, അബ്ദുള്‍ മനാഫ്, ആര്. ഹരീഷ്, സുധീര്‍ താഴെവെട്ടിപ്രം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഷാജി പി. മാത്യു - പ്രസിഡന്റ്, റോയി വര്‍ഗീസ് -സെക്രട്ടറി, റെജി ഏബ്രഹാം, രാജി അനിൽ, കോയമോന് - വൈസ് പ്രസിഡന്റുമാര്‍, ആര്. ഹരീഷ്, സന്തോഷ് നന്ദിലേത്ത്, പി കെ സുനില്‍കുമാര്‍ -ജോയിന്റ് സെക്രട്ടറിമാർ, വിഷ്ണു ജയന് - ട്രഷറാര്‍ എന്നിവരെ തെരഞ്ഞെടുത്തു.