മദേഴ്സ് ഫോറം അർധവാർഷിക അസംബ്ലി
1578147
Wednesday, July 23, 2025 3:37 AM IST
കോന്നി: മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ കോന്നി വൈദിക ജില്ലയിലെ മലങ്കര കാത്തലിക് മദേഴ്സ് ഫോറത്തിന്റെ അർധവാർഷിക അസംബ്ലി മുറിഞ്ഞകൽ സെന്റ് തെരേസാസ് ദേവാലയത്തിൽ ഫാ. ബിജോയ് ജേക്കബ് തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ലീലാമ്മ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഡയറക്ടർ ഫാ. മാത്യു കുന്നുംപുറത്ത്, രൂപത പ്രസിഡന്റ് ഷീജ ഏബ്രഹാം, രൂപത ആനിമേറ്റർ സിസ്റ്റർ അനന്ത എസ്ഐസി, അന്നമ്മ ചാക്കോ, ഷാന തോമസ്, മിനി ഡേവിഡ്, ജെനി ഈശോ, ലിജി, സുലു സെബാസ്റ്റ്യൻ,മേഴ്സി റോയ് എന്നിവർ പ്രസംഗിച്ചു.