പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു
1577596
Monday, July 21, 2025 4:01 AM IST
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കയറ്റി അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്ത യുവാവിനെ ഇലവുംതിട്ട പേലീസ് പിടികൂടി.
അയിരൂര്‍ നോര്‍ത്ത് ചെറുകോല്‍പ്പുഴ ഇടത്രാമണ്‍ മുണ്ടപ്ളാക്കല്‍ എം. പ.ി അജിത്താണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളില്‍ പോകുന്ന വഴി പുതിയത്തു പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റിയശേഷം അതിക്രമം കാട്ടിയെന്നാണ് പരാതി.
കാര്‍ പോലീസ് പിടിച്ചെടുത്തു. തുടര്‍ നടപടികക്കൊടുവില് കുറ്റാരോപിതനെ കോടതിയില്‍ ഹാജരാക്കി.
എസ്ഐ കെ.എൻ. അനില്‍ കുമാര്‍, സിപിഒ നീനു എം. വര്‍ഗീസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്.