യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സഹോദരങ്ങൾ പിടിയിൽ
1577910
Tuesday, July 22, 2025 3:11 AM IST
പത്തനംതിട്ട: യുവതിക്കു നേരേ ലൈംഗികാതിക്രമം കാട്ടുകയും മര്‍ദ്ദിക്കുകയും ചെയ്ത സഹോദരങ്ങളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങറ സമരഭൂമി ശാഖ 49 ല്‍ ആറ്റരികത്ത് വീട്ടില്‍ ആർ. ജയരാജ്(30), സഹോദരൻ ജിതിന് രാജ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19നു വൈകുന്നേരം യുവതിയുടെ വീടിന് മുന്നില്‍ റോഡില്‍ വച്ച് മകനുമൊത്ത് കടയില്‍ പോയി വരുമ്പോഴാണ് സംഭവം ഉണ്ടായത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി. എസ്. ശ്രീജിത്താണ് കേസ് അന്വേഷിക്കുന്നത്.