നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; ആസാം സ്വദേശി അറസ്റ്റില്‍
1577584
Monday, July 21, 2025 3:49 AM IST
പത്തനംതിട്ട: നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസാം സ്വദേശി അടൂരില്‍ അറസ്റ്റിൽ. ആസാം ബാര്‍പെട്ട ചേട്ടമിരി ബീല് നാഗോണ്‍ ആഷിഖുല്‍ ഇസ്ലാമാണ് (19) അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു പിടിയിലായത്. ഇളമണ്ണൂര്‍ പൂതംകര പ്ലൈവുഡ് സ്ഥാപത്തിലെ തൊഴിലാളിയാണ്.
പെരുമ്പാവൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ട് വന്നതാണ് നിരോധിക പുകയില ഉത്പന്നങ്ങളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. എസ്ഐ ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ സംശയം തോന്നി തടഞ്ഞു നിര്‍ത്തി പിടികൂടുകയുമായിരുന്നു.
ബാഗ് പരിശോധിച്ചു നോക്കിയതില്‍ ശിഖാര്‍ പാന്‍മസാല എന്നയിനം നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തു. വില്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടതിനേതുടര്ന്നാണ് അറസ്റ്റ്.
എസ്എച്ച്ഒ ശ്യാം മുരളി, സിപിഒ ബൈജു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.