കോന്നി ആനത്താവളത്തിൽ ആന ഇടഞ്ഞു
1578138
Wednesday, July 23, 2025 3:26 AM IST
പത്തനംതിട്ട: കോന്നി ആനത്താവളത്തിൽ പ്രഭാത നടത്തത്തിനിടെ ആന ഇടഞ്ഞു. ആനത്താവളത്തിലെ കൃഷ്ണയെന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം. രാവിലെ പ്രഭാത നടത്തത്തിനിടെ ആറു തവണ നടത്തിച്ച ശേഷം ഏഴാം തവണ നടക്കുന്നതിനിടെ ആന പാപ്പാൻമാരുടെ കണ്ണ് വെട്ടിച്ച് വിരണ്ട് ഓടുകയായിരുന്നു.
ആനത്താവളത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയ കൃഷ്ണയെ പാപ്പാൻമാർ പിന്തുടർന്ന് എത്തി തളയ്ക്കുകയായിരുന്നു. തുടർന്ന് ആനയെ കാലുകൾ കയർ കൊണ്ട് ബന്ധിച്ച് പാർക്കിംഗ് ഗ്രൗണ്ടിലെ മരത്തിൽ തളച്ചതിനു ശേഷം ശാന്തമായപ്പോൾ തറിയിലേക്ക് മാറ്റിത്തളച്ചു. കോന്നി ആനത്താവളത്തിന് അവധി ആയിരുന്നതിനാൽ സഞ്ചാരികൾ ഉണ്ടായിരുന്നില്ല.