വിദ്യാഭ്യാസത്തില്‍ ധാര്‍മികതയ്ക്ക് പ്രാധാന്യം നല്‍കണം: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്
1577594
Monday, July 21, 2025 4:01 AM IST
പത്തനംതിട്ട: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വില്പനയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ധാര്‍മികതയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന വിദ്യാഭ്യാസ രീതിയാണ് വര്‍ത്തമാനകാലത്തിന്റെ ആവശ്യമെന്നും മാഫിയാ സംസ്കാരത്തിലേക്ക് പോകാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ സാമൂഹികവബോധമുള്ളവായി മാറണമെന്നും കാതോലിക്കേറ്റ് ആന്‍ഡ് എംഡി സ്കൂള്‍സ് മാനേജര്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.
കാതോലിക്കേറ്റ് ആന്‍ഡ് എംഡി സ്കൂള്‍സ് കോര്‍പറേറ്റ് മാനേജ്മെന്റിന്റെ പത്തനംതിട്ട ക്ലസ്റ്ററില്പെട്ട 15 സ്കൂളുകളിലെ ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി, ഉന്നത വിജയം നേടിയ വിദ്യാര്ഥിികളെയും എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളയും ആദരിക്കുന്നതിന് സംഘടിപ്പിച്ച പ്രശസ്തം - 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം . ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ബിജു മാത്യു പ്രക്കാനം അധ്യക്ഷത വഹിച്ചു. ഗവേണിംഗ് ബോര്‍ഡ് അംഗം ഫാ. ഫിലിപ്പോസ് ദാനിയേല്‍ മുഖ്യസന്ദേശം നല്കി.
മര്‍ത്തമറിയം ഭദ്രാസന ദേവാലയ വികാരി ഫാ. ജിജി സാമുവേൽ, തുമ്പമണ്‍ എംജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി. ജോര്‍ജ് , പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് പി.എം. ജയമോള്‍, തുമ്പമണ്‍ എംജി എച്ച്എസ് ഹെഡ്മാസ്റ്റര് റോയി ജോണ്‍, വിദ്യാര്‍ഥി പ്രതിനിധി സേറാ സജി എന്നിവര്‍ പ്രസംഗിച്ചു.