റോഡ് ഉദ്ഘാടനം ചെയ്തു
1577587
Monday, July 21, 2025 3:49 AM IST
ചുങ്കപ്പാറ: കോട്ടാങ്ങന് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ നിര്‍മലപുരം - മേപ്രത്ത്പടി - മുഴയമുട്ടം കാനനപാതയില്‍ പ്രമോദ് നാരയണന് എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പൂട്ടുകട്ട പാകി നവീകരിച്ചു.
പൂര്‍ത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം നിര്മലപുരത്ത് പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ജോളി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറം,
സി. ജെ. ജോസഫ് ചേബ്ലാനിക്കൽ, കൊച്ചുമോന് വടക്കയിൽ, അജിമോള്‍ നെല്ലുവേലില്‍, ബിറ്റോ മാപ്പൂർ, ജോസഫ് ജോസഫ് പുത്തന്‍ പുരയ്ക്കല്‍, ജോയി പീടികയില്‍, ബേബിച്ചന് മോടിയില്‍, റിന്‍സി മോടിയിൽ, ബാബു പുലിത്തിട്ട സോണി മോടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.