ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
1577595
Monday, July 21, 2025 4:01 AM IST
കോഴഞ്ചേരി: കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു.
സാമൂഹികനീതി വകുപ്പും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. സിന്ധു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് പ്രഫ. അബി മേരി സ്കറിയാ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വി. വര്‍ഗീസ് ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ലക്ചറര്‍ അനു സാറാ ജോസഫ്, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അടൂർ: കേന്ദ്ര സാമൂഹികനീതി ശക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി അടൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. സാമൂഹികനീതി വകുപ്പും ജില്ലാ എക്സൈസ് വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി അടൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ കെ. മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു.
എക്സൈസ് വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സിജു ബെന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രഞ്ജു കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.