ചാർട്ടർ ദിനം ആഘോഷിച്ചു
1582388
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 52-ാമത് ചാർട്ടർ ദിനം ആഘോഷിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3200 മുൻ ഗവർണർ ഡോ. കെ.എ. കുര്യാച്ചൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ചാർട്ടേഡ് അക്കൗണ്ടന്റ് ജെ. വെങ്കിടാചലം അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ജി. അനിൽകുമാർ, റോട്ടറി ഡിസ്ട്രിക്ട് അഡ്വൈസർ ബേബി കുമാരൻ, അസിസ്റ്റന്റ് ഗവർണർ ജോസ് ആറത്തുംപള്ളി, സെക്രട്ടറി അനിൽ എസ്.പൈ., ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ഡോ. സിന്ധു ആസാദ് ബാബു, റോട്ടറി ക്ലബ് ഡയറക്ടർമാരായ ടി.ടി. കുരുവിള, ഡോ. പ്രശാന്ത് ജേക്കബ്, അഡ്വ. സുജിനി, എസ്. അനിൽകുമാർ, ഡോ. വിധു, അഡ്വ. പൂജ വെങ്കിട് തുടങ്ങിയവർ പ്രസംഗിച്ചു.