വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനം
1582397
Friday, August 8, 2025 11:31 PM IST
എടത്വ: തലവടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും നാടന്‍പാട്ട് ശില്പശാലയും, ഭാഷാ സാഹിത്യ സെമിനാറും നടന്നു. വീയപുരം ഗവ. എച്ച്എസ്എസ് പ്രിന്‍സിപ്പൽ ഗോപകുമാര്‍ പാര്‍ഥസാരഥി ഉദ്ഘാടനം ചെയ്തു. തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ തലവടി എഇഒ കെ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ മിനി സുരേഷ്, തലവടി എഇഒ അശോകന്, എസ്ടിഎസ്എസ് ഗവ. യുപി സ്കൂള്‍ പ്രധാനാധ്യാപിക ഗീതാകുമാരി, എസ്എംസി ചെയര്‍പേഴ്സണ്‍ രശ്മി, പി. പ്രസീത, എസ്.ആര്. ശരണ്‍ എന്നിവര്‍ പ്രസംഗിച്ചു.