ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍
1582398
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: ആധുനിക മനുഷ്യന്റെ മാനസികാരോഗ്യനിലയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് ഫോര്‍ വിമന്‍ ഇംഗ്ലീഷ് വിഭാഗം ദ്വിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കം കുറിച്ചു.
യുകെയിലെ ഡി മോണ്‍ഫോര്‍ട്ട് യൂണിവേഴ്സിറ്റിയിലെ പ്രഫ. രഘു രാഘവന് യുവജനങ്ങളുടെ മാനസികാരോഗ്യ പരിപാലനത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.
കോളജ് മാനേജര്‍ സിസ്റ്റര്‍ ഗെര്‍ട്രൂഡ് മൈക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എ.എ. ഉഷ എന്നിവര്‍ മുഖ്യപ്രഭാഷകനോടൊപ്പം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 70 പ്രബന്ധാവതരണങ്ങള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തി.