വൈഎംസിഎയില്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
1582396
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: രണ്ടാമത് സ്റ്റാഗ് ഗ്ലോബല്‍ - കരിക്കംപള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു. ആലപ്പുഴ വൈഎംസിഎ ഇന്‍ഡോര്‍ ഫ്ലഡ്ലിറ്റ് ബാസ്കറ്റ് ബോള്‍ കോംപ്ലക്സില്‍ കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന് (കെബിഎ) പ്രസിഡന്റ് ജേക്കബ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യമത്സരത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിച്ചു.
വൈഎംസിഎ സ്പോര്‍ട്സ് ഡയറക്ടര്‍മാരായ ജോണ്‍ ജോര്‍ജ്, സുനില്‍ മാത്യു ഏബ്രഹാം, ഡയറക്ടര്‍ ബൈജു ജേക്കബ്, മുന്‍ പ്രസിഡന്റ് ഡോ. പി. കുരിയപ്പന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള, എഡിബിഎ പ്രസിഡന്റ് റോണി മാത്യു, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, എക്സിക്യൂട്ടീവ് മെംബര്‍ ജോസ് സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈനല്‍ മത്സരങ്ങള്‍ നാളെ നടത്തും.
ലഹരിമരുന്നിനെതിരേ കായികലഹരിയെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണു "പഠിക്കാം, കളിക്കാം, സൗഹൃദം പങ്കിടാം' എന്ന ലക്ഷ്യത്തോടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
മത്സരഫലങ്ങള്‍: രണ്ടാമത് സ്റ്റാഗ് ഗ്ലോബല്‍ - കരിക്കംപള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള് കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ആദ്യദിനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ഗിരിദീപം ബഥനി, കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റിനെ തോല്‍പ്പിച്ചു (സ്കോര്‍ 72-65). പെണ്‍കുട്ടികളില്‍ എറണാകുളം സെന്റ് തെരേസാസ് പത്തനാപുരം മൗണ്ട് താബോറിനെ പരാജയപ്പെടുത്തി (35-24).