ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
1582399
Friday, August 8, 2025 11:31 PM IST
എടത്വ: ബൈക്കപകടത്തില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്വ പാണ്ടങ്കരി വടക്കേപ്പറമ്പില്‍ ശങ്കരമംഗലത്ത് രമേശ് എം. നായര്‍ (47) ആണ് മരിച്ചത്. തിരുവല്ല മുത്തൂറ്റ് പെട്രോള്‍ പമ്പ് ജീവനക്കാരനായ രമേശന് വീട്ടിലേയ്ക്ക് മടങ്ങുന്നവഴി വ്യാഴാഴ്ച വൈകിട്ട് 6.30ന് എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ഉണ്ടപ്ലാവിന് സമീപത്താണ് അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേശിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. പോലീസ് മേല്‍നടപടി സ്വീകരിച്ചു.
സംസ്കാരം നാളെ കുടുംബവീടായ തലവടി വെള്ളക്കിണര്‍ ശിവപ്രിയയില്‍ നടക്കും.
ഭാര്യ: രശ്മി. മക്കള്‍: അഖിലേഷ് (എടത്വ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി), അഭിഷേക് (എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ വിദ്യാര്‍ഥി), ആതിര (എടത്വ സെന്റ് മേരീസ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥി).