പെരുവ സപ്ലൈകോയിലേക്ക് മാര്‍ച്ച് നടത്തി
1374412
Wednesday, November 29, 2023 7:15 AM IST
പെരുവ: നിത്യോപയോഗ സാധനങ്ങളില്ലാത്തതിലൂം വില വര്‍ധനയിലും പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മുളക്കുളം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ പെരുവ സപ്ലൈകോയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മഹിളാ കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ശ്രീലേഖാ മണിലാല്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ലിസി റോയി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെഫി ജോസഫ്, സുബിന് മാത്യു, എ.എം. കുമാരന്, ഷീലാ ജോസഫ്, എം.സി. സുരേഷ്, പഞ്ചായത്ത് മെംബര്‍മാര്‍, ബൂത്ത്, വാര്‍ഡ് പ്രസിഡന്റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.