ചാഴികാടന് വോട്ടഭ്യര്‍ഥിച്ച് മന്ത്രി കടന്നപ്പള്ളി
1416005
Friday, April 12, 2024 6:43 AM IST
കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ വാഹന പ്രചാരണം പനച്ചിക്കാട് പഞ്ചായത്തിലെ നെല്ലിക്കലില്‍ എത്തിയപ്പോഴാണ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എത്തിയത്. തുറന്നവാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിച്ചാണ് അദ്ദേഹം വോട്ടഭ്യര്‍ഥിച്ചത്. സ്ഥാനാര്‍ഥിയെ ആശ്ലേഷിച്ച് വിജയാശംസകള്‍ നേര്‍ന്നാണ് മന്ത്രി മടങ്ങിയത്.