വയനാടിനു കൈത്താങ്ങായി ഒരു ദിവസത്തെ കളക്‌ഷന്‍ തുക മാ​റ്റി​വ​ച്ച് സ്വ​കാ​ര്യ ബ​സു​ക​ള്‍
Saturday, August 3, 2024 7:08 AM IST
കോ​​ട്ട​​യം: വ​​യ​​നാ​​ടി​​നു കൈ​​ത്താ​​ങ്ങാ​​യി ഒ​​രു ദി​​വ​​സ​​ത്തെ ക​​ള​​ക്‌​ഷ​​ന്‍ തു​​ക മാ​​റ്റി​​വ​​ച്ച് സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍. കോ​​ട്ട​​യം - ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം - ഞാ​​ലി​​യാ​​കു​​ഴി, കോ​​ട്ട​​യം - കു​​മ​​ര​​കം എ​​ന്നീ റൂ​​ട്ടു​​ക​​ളി​​ല്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന മൂ​​ഴി​​പ്പാ​​റ ട്രാ​​വ​​ല്‍​സി​​ന്‍റെ ഏ​​ഴു ബ​​സു​​ക​​ളു​​ടെ ഇ​​ന്ന​​ല​​ത്തെ സ​​ര്‍​വീ​​സാ​​ണ് വ​​യ​​നാ​​ടി​​നാ​​യി ഒ​​ടി​​യ​​ത്.

3ദു​​ര​​ന്തഭൂ​​മി​​യി​​ലെ ഉ​​ള്ളു​​ല​​യ്ക്കു​​ന്ന കാ​​ഴ്ച​​ക​​ള്‍ ക​​ണ്ട ബ​​സു​​ട​​മ​​യാ​​യ കൊ​​ച്ചു​​മോ​​ന്‍, മൂ​​ഴി​​പ്പാ​​റ ജീ​​വ​​ന​​ക്കാ​​രു​​ടെ മു​​ന്‍​പി​​ല്‍ ഈ ​​ആ​​ശ​​യം അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


പൂ​​ര്‍​ണ​​മ​​ന​​സോ​​ടെ ഉ​​ട​​മ​​യു​​ടെ നി​​ര്‍ദേ​ശം അം​​ഗീ​​ക​​രി​​ച്ച 14 ജീ​​വ​​ന​​ക്കാ​​ര്‍ ത​​ങ്ങ​​ളു​​ടെ ഒ​​രു​ ദി​​വ​​സ​​ത്തെ ശ​​മ്പ​​ളം വേ​​ണ്ടെ​​ന്നു​​വ​​ച്ചു. ടി​​ക്ക​​റ്റ് ഒ​​ഴി​​വാ​​ക്കി പ്ര​​ത്യേ​​ക ക​​ള​​ക്‌​ഷ​​ന്‍ ബ​​ക്ക​​റ്റു​​ക​​ളി​​ലാ​​ണ് ബ​​സു​​ക​​ളി​​ല്‍ യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ര്‍ ന​​ല്‍​കു​​ന്ന തു​​ക സ്വീ​​ക​​രി​​ച്ച​​ത്.​​

യാ​​ത്ര​​യി​​ലൂ​​ടെ ല​​ഭി​​ച്ച തു​​ക കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്കു കൈ​​മാ​​റാ​​നാ​​ണ് തീ​​രു​​മാ​​നം.