കുറവിലങ്ങാട്: മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളും ഇടവക ദേവാലയത്തിന്റെ കല്ലിട്ട തിരുനാളും15ന് ആഘോഷിക്കും.
15നു രാവിലെ 5.20ന് തിരുസ്വരൂപ പ്രതിഷ്ഠ അസി. വികാരി ഫാ. ജോർജ് വടയാറ്റുകുഴിയുടെ കാർമികത്വത്തിൽ നടക്കും. 5.30, 7.00, 8.45 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. 2.45നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ. അസി. വികാരി ഫാ. ഓസ്റ്റിൻ മേച്ചേരിൽ കാർമികത്വം വഹിക്കും. മൂന്നിന് ആഘോഷമായ തിരുനാൾ കുർബാന ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ കാർമികത്വത്തിൽ. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ സന്ദേശം നൽകും. അസി. വികാരി ഫാ. ആന്റണി വാഴക്കാല പ്രസുദേന്തി വാഴ്ച നടത്തും. അഞ്ചിന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കുന്ന പ്രദക്ഷിണം ജൂബിലി കപ്പേളയിലേക്ക് നടക്കും. അസി. വികാരി ഫാ. പോൾ കുന്നുംപുറത്തിന്റെ കാർമികത്വത്തിൽ ലദീഞ്ഞ്. 5.45ന് ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ സമാപനാശീർവാദം നൽകും.