ലഹരിവിരുദ്ധ സെമിനാര്‍ 19ന്
1444610
Tuesday, August 13, 2024 7:14 AM IST
തെങ്ങണ: ലഹരി ഉപഭോഗത്തിനെതിരേ തെങ്ങണ വിവേകാനന്ദ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷനും ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂളും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ലഹരിവിരുദ്ധ സെമിനാര്‍ 19ന് രാവിലെ 11ന് ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവേകാനന്ദ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള പി.ആര്. അധ്യക്ഷത വഹിക്കും.
ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനിത സതീഷ് ഉദ്ഘാടനം ചെയ്യും. കോട്ടയം ഡിസ്ട്രിക്ട് ഡ്രീം കോ ഓര്‍ഡിനേറ്ററായ ഗ്രീഷ്മ ജോസഫ് എന്‍. സെമിനാര്‍ നയിക്കും. സ്കൂള്‍ പിആര്‍ഒ സിജോ ഫ്രാന്‍സീസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് റ്റി.എസ്., പ്രീത് പി. ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.