മുണ്ടക്കയം: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പൊതുവിപണിയിൽ നടത്തുന്ന ഇടപെടലിന്റെ ഭാഗമായി മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷെമീർ വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് മുണ്ടക്കയം, കുട്ടിക്കൽ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.ഐ. അൻസാരി മഠത്തിൽ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥരായ ബി. വേണു, സി.എസ്. സിമി, എൻ. ബിന്ദു, ഭരണസമിതി അംഗങ്ങളായ എ.വി. ചാക്കോ, ടി.സി. സെയിദ് മുഹമ്മദ്, ആൻസമ്മ അഗസ്റ്റിൻ, ഡോ.എൻ.എസ്. ഷാജി, ബെന്നി ചേറ്റിക്കുഴി, ബിന്ദു ജോബിൻ, റെജി വാര്യാമറ്റം, അബ്ദു ആലസംപാട്ടിൽ, നെബിൻ കെ. തോമസ്, രഞ്ജിത് ഹരിദാസ്, സാറാമ്മ സുധീർ ഡേ, ബാങ്ക് സെക്രട്ടറി മിനുമോൾ ബേബി, അസിസ്റ്റന്റ് സെക്രട്ടറി ഷിബിമോൻ സി. കുര്യൻ എന്നിവർ പ്രസംഗിച്ചു.