കെ.സി. ജോർജ് ചരമവാർഷിക ആചരണം
1582770
Sunday, August 10, 2025 7:27 AM IST
കട്ടപ്പന: മികച്ച നാടക കൃത്തിനുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ കരസ്ഥമാക്കിയ കെ.സി. ജോർജിന്റെ ഒന്നാം ചരമവാർഷികാചരണം സെപ്റ്റംബർ 23ന് കട്ടപ്പനയിൽ നടത്തും. കെസി സൗഹൃദക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അനുസ്മരണ യോഗവും നാടക അവതരണവും നടക്കും. സ്വാഗത സംഘം ചെയർപേഴ്സണായി നഗരസഭാ ചെയർ പേഴ്സണ്‍ ബീന ടോമിയെയും കണ്‍വീനറായി എം.സി. ബോബെനയും തെരഞ്ഞെടുത്തു. ജോയി വെട്ടിക്കുഴി, സാജൻ ജോർജ്, ഇ.ജെ. ജോസഫ്, സുഗതൻ കരുവാറ്റ എന്നിവരാണ് രക്ഷാധികാരികൾ.