രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: റോഡ് ഉപരോധിച്ചു
1583144
Monday, August 11, 2025 11:37 PM IST
തൊടുപുഴ: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എംപി മാരെയും അറസ്റ്റു ചെയ്തതതിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എബി മുണ്ടയ്ക്കൻ അധ്യക്ഷത വഹിച്ചു. ഷാനു ഷാഹുൽ, ബിബിൻ അഗസ്റ്റിൻ, സി.എം.മുനീർ, ഫസൽ സുലൈമാൻ, നാസർ പാലമൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.