കാറിടിച്ച് രണ്ട് വാഹനങ്ങൾ തകർന്നു; ഒരാൾക്ക് പരിക്ക്
1582778
Sunday, August 10, 2025 7:28 AM IST
കുമളി: അമരാവതി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കുമളി സ്വദേശി സാമി ( 35 ) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം.
മൂന്നാർ ഭാഗത്തുനിന്നു കുമളിക്ക് വരികയായിരുന്ന കാർ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ സാം ബൈക്കിന് സമീപം നിൽക്കുന്പോഴാണ് അപകടം ഉണ്ടാത്. ഇടിയുടെ ആഘാതത്തിൽ പിന്നിൽ കിടന്നിരുന്ന ടിപ്പറിൽ ഇടിച്ചുനിന്ന ഓട്ടോക്കും കാറിനും ഇടയിൽപ്പെട്ട ബൈക്കും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.