കെപിഎസ്ടിഎ സദ്ഭാവന പദയാത്ര
1582890
Sunday, August 10, 2025 11:34 PM IST
മൂന്നാർ: രാജ്യം നേരിടുന്ന ജനാധിപത്യ മതേതരവിരുദ്ധ വെല്ലുവിളികൾക്കെതിരേ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ സദ്ഭാവന പദയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം കെപിസിസി സെക്രട്ടറി പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ബി. സുനിൽകുമാർ, ടി.യു. സാദത്ത്, സാജു ജോർജ്, എം.കെ. അരുണ, പി.എം. നാസർ, പി.പി. ഹരിലാൽ, ടി. ആബിദ്, ആർ. തനൂജ, എസ്. വിജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഷ്സ് പീറ്റർ, ജെ. ബാൽ മണി, ജോബിൻ കളത്തിക്കാട്ടിൽ, സുനിൽ ടി. തോമസ് എന്നിവർ പ്രസംഗിച്ചു.