ജില്ലാ കളക്ടറായി ഡോ. ദിനേശൻ ചെറുവാട്ട് ചുമതലയേറ്റു
1583141
Monday, August 11, 2025 11:37 PM IST
ഇടുക്കി: ജില്ലയിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ പുർത്തിയാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത് കാര്യക്ഷമമായി നിർവഹിക്കും.
വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും സഹകരണം കളക്ടർ അഭ്യർഥിച്ചു. കൃഷി വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥലം മാറുന്ന വി. വിഗ്നേശ്വരിയിൽനിന്നു ചുമതല ഏറ്റെടുത്ത ശേഷം ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു കളക്ടർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, എഡിഎം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി.എം. ആര്യ, ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു എന്നിവർ പങ്കെടുത്തു. ജില്ലയുടെ 42ാമത്തെ കളക്ടറാണ് ഡോ. ദിനേശൻ ചെറുവാട്ട്. ഹോമിയോപ്പതി വകുപ്പിൽ ചീഫ് മെഡിക്കൽ ഓഫീസറായ ഭാര്യ ഡോ. ശ്രീകല, മക്കളായ അഞ്ജലി, അരവിന്ദ് എന്നിവരും കളക്ടർക്കൊപ്പം എത്തിയിരുന്നു.