മോദി തെറ്റു തിരുത്തണം: സി.പി. മാത്യു
1582780
Sunday, August 10, 2025 7:28 AM IST
ചെറുതോണി: ഭാരതീയരുടെ ആത്മാഭിമാനം അമേരിക്കയുടെ മുന്നിൽ അടിയറവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റു തിരുത്താൻ തയാറാകണമെന്നു ഡിസിസി പ്രസിഡന്റ് സി.പി. മാത്യു.
അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകൾക്കെതിരേയും മോദി ഭരണകൂടത്തിന്റെ നയപരാജയങ്ങൾക്കെതിരേയും എഐസിസി ആഹ്വാനപ്രകാരം ഡിസിസിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മുന്നിൽ കീഴടങ്ങുന്ന ദുർബലനായ ഭരണാധികാരിയായി മോദി അധഃപതിച്ചിരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു.
യോഗത്തിൽ ഡിസിസി ജന. സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, സിറിയക് തോമസ്, ഡി. കുമാർ, ആഗസ്തി അഴകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.