യുഡിഎഫ് നേതൃസംഗമവും പി.ജെ. ജോസഫിനെ ആദരിക്കലും
1582773
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: യുഡിഎഫ് നേതൃസംഗമം 16ന് രാവിലെ 10ന് മുട്ടം റൈഫിൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ് എന്നിവർ അറിയിച്ചു.
ശതാഭിഷിക്തനായ മുതിർന്ന നേതാവ് പി.ജെ. ജോസഫ് എംഎൽഎയെ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരിക്കും. ഡീൻ കുര്യാക്കോസ് എംപി, യുഡിഎഫ് നേതാക്കളായ സി.പി. മാത്യു, എസ്. അശോകൻ, ഇ.എം.ആഗസ്തി, കെ.എം.എ. ഷുക്കൂർ, റോയി കെ. പൗലോസ്, ടി.എം.സലിം, തോമസ് പെരുമന, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, സുരേഷ് ബാബു, ജി. വർഗീസ്, കെ.എ. കുര്യൻ എന്നിവർ പ്രസംഗിക്കും.