മുള്ളരിങ്ങാട് വീണ്ടും കാട്ടാന
1582779
Sunday, August 10, 2025 7:28 AM IST
വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയിൽ ഭീതി വിതച്ച് വീണ്ടും കാട്ടാനയെത്തി. മുള്ളരിങ്ങാട്-തലക്കോട് റോഡരികിലാണ് പകൽസമയത്ത് കാട്ടാന എത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആനയെ പനങ്കുഴി ഭാഗത്ത് നിൽക്കുന്നതായി നാട്ടുകാർ കണ്ടത്.
ഏറെ നേരം റോഡരികിൽ നിന്നതിന് ശേഷമാണ് ആന തിരികേ കാട്ടിലേക്ക് മടങ്ങിയത്. മുള്ളരിങ്ങാട് മേഖലയിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.