തൊടുപുഴ മഹാറാണിയിൽ ഹൗസ് ഓഫ് സാരീസ് ഉദ്ഘാടനം ചെയ്തു
1583145
Monday, August 11, 2025 11:37 PM IST
തൊടുപുഴ: മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ തനതു സാരികളുമായി ഹൗസ് ഓഫ് സാരീസ് ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ വലിയ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് വസ്ത്രവ്യാപാര രംഗത്ത് എട്ടുവർഷം പിന്നിടുകയാണ്.
കഴിഞ്ഞ വർഷം 65,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമായി വിപുലീകരിച്ചിരുന്നു. സാരി ഉപയോക്താക്കളുടെ സൗകര്യാർഥം 10,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറും സാരികൾക്കു മാത്രമായി ഹൗസ് ഓഫ് സാരീസ് ആരംഭിച്ചു. രാജ്യത്തെവിവിധ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സാരികളുടെ മൂന്നു ലക്ഷത്തിലധികം ശേഖരം ഉൾപ്പെടുത്തി സാരീസ് ഫോർ സെലിബ്രേഷൻ, സാരീസ് ഫോർ സണ്‍ഡേസ്, സാരീസ് ഫോർ ടീച്ചേഴ്സ്, സാരീസ് ഫോർ എലഗൻസ്, സാരീസ് ഫോർ 365 ഡെയിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള സാരികൾക്കായി പ്രത്യേക സെക്ഷനുകളായാണ് ഹൗസ് ഓഫ് സാരീസ് ആരംഭിച്ചിരിക്കുന്നത്.
അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആന്‍ഡ് മാനേജിംഗ് ഡയറക്ടർ വി.എ. റിയാസ്, പ്രമുഖ സിനിമാ താരങ്ങളായ മാളവിക മേനോൻ, സ്വാസിക, റിതു മന്ത്ര, സിജാ റോസ്, ലയ മാമ്മൻ, ശ്രീവിദ്യ മുല്ലശേരി, പാർവതി കൃഷ്ണ, മരിയ വിൻസന്റ് തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
തുടർന്ന് മലയാളത്തിലെ എട്ടോളം പ്രമുഖ സിനിമ താരങ്ങളും എട്ടോളം പ്രമുഖ ഫാഷൻ മോഡലുകളും ചേർന്ന് പുതിയ കളക്ഷനുകൾ ഷോക്കേസ് ചെയ്ത ഫാഷൻ ഷോയും അവതരിപ്പിച്ചു.
ഇഷ്ടപ്പെട്ട മോഡലുകളിലുള്ള സാരികൾ തെരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന ഹൗസ് ഓഫ് സാരീസ് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നതെന്നു വി.എ. റിയാസ് പറഞ്ഞു.