ബൈക്കിൽ ഇടിച്ച വാഹനം നിർത്താതെ പോയി
1582776
Sunday, August 10, 2025 7:28 AM IST
വണ്ടിപ്പെരിയാർ: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച വയോധികനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. എച്ച്.പി. സി. പുത്തൻപുരയ്ക്കൽ ജോസഫി (70) നെയാണ് പിന്നിൽനിന്നു വന്ന വാഹനം ഇടിച്ചിട്ടത്. തെറിച്ചു വീണ ജോസഫിനെ നാട്ടുകാരും മറ്റും ചേർന്ന് വണ്ടിപ്പെരിയാർ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു.
കൈക്കും തോളിനും നടുവിനും കാര്യമായ പരിക്കുള്ളതിനാൽ പ്രഥമ ശുശ്രൂഷക്ക് ശേഷം കുമളി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വണ്ടിപ്പെരിയാറിർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.