ടെർമിനലിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി: മൂന്നുപേർക്ക് പരിക്ക്
1582895
Sunday, August 10, 2025 11:34 PM IST
കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറി. മൂന്നുപേർക്ക് പരിക്കേറ്റു.
തങ്കമണി-കട്ടപ്പന റൂട്ടിൽ ഓടുന്ന ബസാണ് ഇന്നലെ വൈകുന്നേരം 5.30ഓടെ അപകടം ഉണ്ടാക്കിയത്. നിയന്ത്രണം നഷ്ടമായ വാഹനം ടെർമിനലിനുള്ളിൽ കസേരയിൽ ഇരുന്നിരുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റ കൊച്ചുതോവാള സ്വദേശികളായ ബ്രിയാന്റോ (17), അറക്കൽ അർനോൾഡ് (16) എന്നിവരെയും കണ്ടക്ടർ ഉദയഗിരി വാകവയലിൽ ജ്യോതിഷ്കുമാറി (23) നെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെർമിനിനുള്ളിൽ യാത്രക്കാർക്കായി സ്ഥാപിച്ചിരിക്കുന്ന കസേരകളും തകർന്നു.