മദ്യനയം: സര്‍ക്കാര്‍ നീക്കങ്ങള്‍ ജനദ്രോഹമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
1583137
Monday, August 11, 2025 11:37 PM IST
നെടുങ്കണ്ടം: മദ്യവര്‍ജനമാണ് തങ്ങളുടെ നയം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ അങ്ങേയറ്റം ജനദ്രോഹപരമായ മദ്യനയമാണ് സ്വീകരിക്കുന്നതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപതാ കമ്മിറ്റി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 29 ബാറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 700നു മുകളില്‍ ബാറുകള്‍, വിദേശ മദ്യശാലകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെയാണ് ഓണ്‍ലൈനില്‍ മദ്യവ്യാപാരത്തിനും പദ്ധതി ഇടുന്നത്. ഓരോ മദ്യപന്റെയും വീട്ടുപടിക്കല്‍ മദ്യം എത്തിച്ചുകൊണ്ട് മദ്യാസക്തരോടൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുകയാണ്.
വിമുക്തി പോലുള്ള ലഹരിവിരുദ്ധ പരിപാടികള്‍ തട്ടിപ്പ് മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇടുക്കി രൂപതയില്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് സമിതി രൂപത ഡയറക്ടര്‍ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സില്‍ബി ചുനയമ്മാക്കല്‍, ജനറല്‍ സെക്രട്ടറി റോജസ് എം. ജോര്‍ജ് തുടങ്ങിയവര്‍ പറഞ്ഞു.