ബേബി മെമ്മോറിയലിൽ കാർഡിയോളജി ക്യാന്പ്
1582772
Sunday, August 10, 2025 7:28 AM IST
തൊടുപുഴ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രിയിൽ നാളെ മുതൽ 16 വരെ സഹൃദയ കാർഡിയോളജി ക്യാന്പ് സംഘടിപ്പിക്കും.
കാർഡിയോളജി കണ്സൾട്ടേഷൻ, ജനറൽ കണ്സൾട്ടേഷൻ, ഇസിജി പരിശോധന, അഞ്ചു കിലോമീറ്റർ ചുറ്റളവിൽ യാത്രാസൗകര്യം എന്നിവ സൗജന്യമായിരിക്കും.
കുറഞ്ഞ നിരക്കിൽ ട്രഡ്മിൽ ടെസ്റ്റ്, ആൻജിയോഗ്രാം എന്നിവ നടത്തും. കാർഡിയോളജി വിദഗ്ധരായ ഡോ. എസ്. അബ്ദുൾ ഖാദർ, ഡോ. രാജീവ് വർഗീസ് എന്നിവർ നേതൃത്വം നൽകും. ഫോണ്. 8589945888, 8589091888.