വെയിറ്റിംഗ് ഷെഡുകളും സൈൻ ബോഡുകളും ശുചീകരിച്ചു
1596594
Friday, October 3, 2025 11:29 PM IST
ചെറുതോണി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ ഇന്റർനാഷണൽ ഇടുക്കി റീജണിന്റെ നേതൃത്വത്തിൽ കരിന്പൻ മുതൽ ചെറുതോണി വരെയുള്ള വെയിറ്റിംഗ് ഷെഡുകളും സൈൻ ബോർഡുകളും ശുചീകരിച്ചു. സീനിയർ ചേംബർ ഇന്റർനാഷണൽ ഇടുക്കി റീജണ്‍ പ്രസിഡന്റ് ഷീൻ ജോസഫ്, സെക്രട്ടറി ബെന്നി കുന്പാട്ട്, ഗോപി ഇടുക്കി, ജേക്കബ് പിണക്കാട്ട്, വി.എൻ. തോമസ്കുട്ടി, സി.എസ്. സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.