മുതലക്കോടത്ത് ഓട്ടോ സംഗമം നടത്തി
1596599
Friday, October 3, 2025 11:29 PM IST
മുതലക്കോടം: സെന്റ് ജോർജ് ഫൊറോനാ പള്ളി കേരള ലേബർ മൂവ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുതലക്കോടത്തെ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികളെ ആദരിച്ചു.വികാരി ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാലിൽ ഉദ്ഘാടനം ചെയ്തു. മുതലക്കോടത്തെ മുതിർന്ന ഓട്ടോറിക്ഷ തൊഴിലാളിയായ തോമസ് ഞാറക്കണ്ടത്തിലിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
"ട്രാഫിക് നിയമങ്ങളും റോഡ് മര്യാദകളും' എന്ന വിഷയത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ജെ. അജയൻ ക്ലാസ് നയിച്ചു.
രൂപത പ്രസിഡന്റ് അഡ്വ. തോമസ് മാത്യു, സാരഥി മുതലക്കോടം യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ വിജിൽ, യൂണിറ്റ് പ്രസിഡന്റ് ബെന്നി പെരികിലത്ത്, ജിൽസണ്‍ പീറ്റർ, ഹെലൻ തോമസ് എന്നിവർ പ്രസംഗിച്ചു.
സണ്‍ഡേ സ്കൂൾ കുട്ടികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഡോ. ലാൽ മാത്യു ആലപിച്ച ഗാനങ്ങളും പരിപാടിക്ക് മികവേകി. അസിസ്റ്റന്റ് വികാരിമാരായ ഫാ. സ്കറിയ മെതിപ്പാറ, ഫാ. ഡോണ്‍ കാരക്കുന്നേൽ, കെഎൽഎം ഭാരവാഹികളായ ജോസ് കുറുന്തോട്ടിക്കൽ, ബാബു കവിയിൽ എന്നിവർ നേതൃത്വം നൽകി.