തായ്ക്വണ്ടോ ചാന്പ്യൻഷിപ്പിൽ ഓക്സീലിയം സ്കൂളിന് നേട്ടം
1596596
Friday, October 3, 2025 11:29 PM IST
കട്ടപ്പന: മഹാരാഷ്ട്രയിലും തിരുപ്പൂരിലുമായി നടന്ന സിഐഎസ്സിഇ ദേശീയ തായ്ക്വണ്ടോ ചാന്പ്യൻഷിപ്പിൽ നാടിന് അഭിമാനമായി കട്ടപ്പന ഓക്സീലിയം എച്ച്എസ്എസ് വിദ്യാർഥികൾ. അഞ്ച് മെഡലുകളാണ് ഇവർ കരസ്ഥമാക്കിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി ഒരു വെള്ളിയും നാലുവെങ്കലവും ഉൾപ്പെടെയാണ് തിളക്കമാർന്ന നേട്ടം കൈവരിച്ചത്.
മഹാരാഷ്ട്രയിൽ നടന്ന പെണ്‍കുട്ടികളുടെ ചാന്പ്യൻഷിപ്പിൽ മൂന്നു വിദ്യാർഥിനികൾ വെങ്കല മെഡലുകൾ നേടി. എം.ദേവന്ദന, അന്ന റോസ് ജേക്കബ്, ഐവ ബോബി എന്നിവർ തങ്ങളുടെ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടന്ന ആണ്‍കുട്ടികളുടെ ചാന്പ്യൻഷിപ്പിൽ അഭിഷേക് ബിജു വെള്ളി നേടിയപ്പോൾ ഡിയോണ്‍ അനിൽ ഏബ്രഹാം വെങ്കല മെഡൽ കരസ്ഥമാക്കിയ രജീഷ് ടി. രാജുവിന്റെ ശിക്ഷണത്തിലാണ് വിദ്യാർഥികൾ ഈ നേട്ടം കൈവരിച്ചത്.