പോലീസ് അസോ. പഠന ക്യാന്പ് നടത്തി
1596604
Friday, October 3, 2025 11:29 PM IST
തൊടുപുഴ: പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന മേഖലാ പഠന ക്യാന്പ് നടത്തി.
ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു. ക്ലീറ്റസ് കെ. ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എ. സുധീർ ഖാൻ, എം.എം. അജിത് കുമാർ, സഞ്ജു വി. കൃഷ്ണൻ, അബ്ദുൽ റസാക്ക്, സജുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഇ.വി. പ്രദീപൻ, സത്യൻ കാരയാട്, ആർ.കെ. ജ്യോതിഷ്, എസ്.ആർ. ഷിനോദാസ് എന്നിവർ ക്ലാസ് നയിച്ചു.