വോട്ട് ചോരി സിഗ്നേച്ചർ കാന്പയിൻ ഉദ്ഘാടനം
1596601
Friday, October 3, 2025 11:29 PM IST
കട്ടപ്പന: വോട്ട് ചോരി സിഗ്നേച്ചർ കാന്പയിന്റെ കട്ടപ്പന മണ്ഡലംതല ഉദ്ഘാടനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി നിർവഹിച്ചു. വോട്ട് കൊള്ള സംബന്ധിച്ച് രാഹുൽഗാന്ധി പുറത്തുവിട്ടത് വെറും ആരോപണങ്ങളല്ല, ഞെട്ടിക്കുന്ന വസ്തുതകളാണെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.ആർ. അയ്യപ്പൻ, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, നഗരസഭാ ചെയർപേഴ്സൻ ബീന ടോമി, നേതാക്കളായ ജോസ് മുത്തനാട്ട്, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.