പാലിയേറ്റീവ് ലീഡേഴ്സ് മീറ്റ് "കരുതൽ 2കെ25'
1596600
Friday, October 3, 2025 11:29 PM IST
ചെറുതോണി: ഇടുക്കി രൂപത പാലിയേറ്റീവ് ലീഡേഴ്സ് മീറ്റ് "കരുതൽ 2കെ25' മുരിക്കാശേരി അൽഫോൻസാ പാലിയേറ്റീവ് കെയർ സെന്ററിൽ നടന്നു. വീടുകളിൽ കഴിയുന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനായി ഇടുക്കി രൂപതയിൽ 2016ൽ ആരംഭിച്ചതാണ് ഗുഡ്സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ്. ഇപ്പോൾ രൂപതയിലെ 64 ഇടവകകളിലായി മൂവായിരത്തിലധികം രോഗികൾക്ക് പാലിയേറ്റീവ് ശുശ്രൂഷ നൽകിവരുന്നു.
പാലിയേറ്റീവ് ശുശ്രൂഷകരായി ആയിത്തിലധികം വോളണ്ടിയേഴ്സും വിവിധ ഇടവകളിലായി പ്രവർത്തിക്കുന്നു. മുരിക്കാശേരിയിൽ നടന്ന ലീഡേഴ്സ് മീറ്റിൽ രൂപത ഡയറക്ടർ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ വിഷയാവതരണം നടത്തി. ഡോ.സിസ്റ്റർ സുഗുണ എഫ്സിസി, ഡോ.സിസ്റ്റർ ലിൻസി എഫ്സിസി, സിസ്റ്റർ റോസിൻ ജോസ് എഫ്സിസി, സിസ്റ്റർ അൽ ബീന സിഎസ്എൻ എന്നിവർ ക്ലാസ് നയിച്ചു. ഫാ. ജോൺസൺ ചെറുകുന്നേൽ, ഫാ. ആനന്ദ് പള്ളിവാതുക്കൽ, ഫാ. ലിബിൻ മനക്കലേട്ട് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
രൂപത ഭാരവാഹികളായ ജോസ് പൂതക്കുഴി, റോബർട്ട് കണ്ണഞ്ചിറ, ടോമി വെളിഞ്ഞാലിൽ, ഷൈനി ഇലവുംപാറ തുടങ്ങിയവർ പ്രസംഗിച്ചു.