ഗാന്ധിജയന്തി ദിനാചരണം
1596603
Friday, October 3, 2025 11:29 PM IST
തൊടുപുഴ: ന്യൂമാൻ കോളജ് എൻസിസിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് റാലി ഫ്ളാഗ്ഓഫ് ചെയ്തു. കോളജ് അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് മാത്യു, എസ്ഐ വി.എ. ബിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന കേഡറ്റുകളുടെ റാലി തൊടുപുഴ ഗാന്ധി സ്ക്വയറിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഗാന്ധി വേഷധാരിയായ തോമസ് കുഴിഞ്ഞാലിൽ സന്ദേശം നൽകി. തുടർന്ന് തൊടുപുഴ പോലീസ് സ്റ്റേഷൻ, കാർഗിൽ രക്തസാക്ഷി ലാൻസ് നായിക് സന്തോഷ് കുമാർ സ്മാരകം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ സബ് ഇൻസ്പെക്ടർ എസ്. കണ്ണൻ ഉദ്ഘാടനം ചെയ്തു.