ബൈക്ക് പോസ്റ്റിലിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു
1588623
Tuesday, September 2, 2025 3:22 AM IST
വൈപ്പിൻ: സ്കൂട്ടറിന്റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. എളങ്ങുന്ന പുഴ കച്ചാപറമ്പിൽ സുരേഷിന്റെ മകൻ സൂര്യരാമൻ (23), സുഹൃത്ത് എടത്തല പാലാഞ്ചേരി രാജൻ മകൻ അശ്വിൻരാജ് (19) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ചാപ്പക്കടപ്പുറം ബീച്ച് റോഡിലായിരുന്നു അപകടം. ഇരുവരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.