ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം നീട്ടി
1588627
Tuesday, September 2, 2025 3:22 AM IST
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് ഇന്ദിര പ്രിയദര്‍ശനി ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9.30 വരെ ദീർഘിപ്പിച്ചതായി ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.
ഇതോടൊപ്പം ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവീകരിച്ച മ്യൂസിക്കല്‍ ഫൗണ്ടന്റെ ഉദ്ഘാടനം നാളെ നടക്കുമെന്നും ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ പറഞ്ഞു.
ഇന്ദിര പ്രിയദര്‍ശനി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വൈകുന്നേരം ഏഴിന് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിക്കും.
ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് എന്നിവര്‍ പങ്കെടുക്കും. മറൈന്‍ ഡ്രൈവില്‍ നിന്ന് പാര്‍ക്കിലേക്കുള്ള പ്രവേശന കവാടം കുട്ടികള്‍ക്കായി തുറന്നു കൊടുക്കാനും തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.