പാലിയേക്കര ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണം: ബെന്നി ബഹനാൻ എംപി
1588643
Tuesday, September 2, 2025 3:35 AM IST
ആലുവ: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ബെന്നി ബഹനാൻ എം പി ആവശ്യപെട്ടു.തൃശൂർ - അങ്കമാലി ദേശീയപാതയിലെ ടോൾ പിരിവ് പൂർണമായും പിൻവലിക്കണമെന്നും ബെന്നി ബഹനാൻ എംപി കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഇടപ്പള്ളി - തൃശൂർ ദേശീയപാതയിൽ സർവീസ് റോഡുകൾ നാളിതുവരെ പൂർത്തീകരിച്ചിട്ടില്. നിലവിലെ നിർമാണ പ്രവർത്തനങ്ങൾ കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ടോൾ പിരിവ് താത്കാലികമായി നിർത്തിവയ്പ്പിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചതുമാണ്. ഈ സാഹചര്യത്തിൽ ടോൾ നിരക്ക് വർധിപ്പിക്കാനുള്ള നീക്കം വളരെയധികം ജനാധിപത്യ വിരുദ്ധമാണ്.
റോഡ് നിർമാണത്തിന് ചെലവഴിച്ചതിന്റെ അഞ്ചിരട്ടിയോളം തുക ടോൾപിരിവു മുഖേന ഈടാക്കി കഴിഞ്ഞതിനാൽ അത് നിർത്തുകയാണ് വേണ്ടതെന്നും എംപി പറഞ്ഞു.