അരീക്കൽ ഫെസ്റ്റിന് നാളെ തുടക്കം
1588632
Tuesday, September 2, 2025 3:35 AM IST
പിറവം: വിനോദ സഞ്ചാര കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പാമ്പാക്കുട പഞ്ചായത്ത് സംഘടിപ്പിക്കുന്ന അരീക്കൽ ഫെസ്റ്റ് നാളെ ആരംഭിക്കും.
അരീക്കൽ വർണ്ണച്ചാട്ടം എന്നപേരിലുള്ള വൈദ്യുതി ദീപാലങ്കാരമാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണമാകുന്നത്. കൂടാതെ മെഗാ തിരുവാതിര, ഗാനസന്ധ്യ, നാടൻപാട്ട്, ഗാനമേള, പഞ്ചവാദ്യം തുടങ്ങിയ വിവിധ കലാപരിപാടികളും ഫെസ്റ്റിന് തിളക്കമേകും.
നാളെ 2.30 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. .അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. അരീക്കൽ ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ, കൺവീനർ പി.എസ്. മധുസൂദനൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യും.