മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ഓണസദ്യ വിളമ്പി ഹീല്‍ പൊന്നുരുന്നി
1588868
Wednesday, September 3, 2025 4:13 AM IST
കൊച്ചി: മാലിന്യ സംസ്കരണ പ്ലാന്റില്‍ ഓണക്കളികളും ഓണസദ്യയുമായി ഒരു ഓണാഘോഷം. പൊന്നുരുന്നി ബൈപ്പാസിലെ ഹീല്‍ പൊന്നിരുന്നിയുടെ ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് വേറിട്ട ഓണാഘോഷം നടന്നത്. പുഴുവും മണവുമില്ലാത്ത ശുചിയായി സൂക്ഷിക്കുന്ന സംസ്കരണ കേന്ദ്രത്തില്‍ ഇത് രണ്ടാം തവണയാണ് ഓണസദ്യവിളമ്പുന്നതെന്ന് കൗണ്‍സിലര്‍ ദിപിന് ദിലീപ് പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കൃഷ്ണകുമാര്‍, ശ്യാം ലാല്‍, ഹീല്‍ പൊന്നിരുന്നി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ. ദിലീപ് കുമാര്‍, ഫിനാന്‍സ് ഡയറക്ടര്‍ പി.പി. മുരുകേഷ്, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം അലവന്‍സ് കൂടാതെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ഹീല്‍ പൊന്നിരുന്നി സൊസൈറ്റി 2,000 രൂപ അലവന്‍സ് നല്കി.