ഓണം അലവൻസ് നൽകിയില്ല; കൂത്താട്ടുകുളത്ത് എൽഡിഎഫ് പ്രതിഷേധം
1588635
Tuesday, September 2, 2025 3:35 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ തൊഴിലുറപ്പു തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ഓണം ബോണസ് നൽകാത്തതിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. 1,250 രൂപ വീതമാണ് സർക്കാർ അനുവദിച്ചത്.
മറ്റിടങ്ങളിൽ തുക ലഭിച്ചു തുടങ്ങി. തൊഴിലാളികളും ഹരിത കർമ്മ സേനാഗങ്ങളും തുക ലഭിച്ചില്ലെന്ന പരാതി ഉയത്തിയതോടെയാണ് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധം നടത്തിയത്. ഓഫീസിനു മുന്നിൽ നടന്ന സമരം സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അംബിക രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മറ്റ് കൗൺസിലർമാരായ വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.